എസ്ബിഐ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിൽ

ന്യൂഡൽഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും രേഖകളും ചോർന്നു. ഏകദേശം നാലായിരത്തോളം ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിലുണ്ടെന്നാണ് റിപ്പോർട്ട്.

പ്രാഥമിക വിശകലനത്തിൽ ഉപഭോക്താക്കളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകൾ, ജനന തീയതികൾ, പേരുകൾ, ലിംഗം, ഇമെയിൽ, മേൽവിലാസങ്ങൾ എന്നിവ ഉൾപ്പെടുന്നു. ചോർന്ന രേഖകളിൽ ബ്രാഞ്ച്, കസ്റ്റമർ ഇൻഫർമേഷൻ ഫയൽ ഐഡന്റിഫയറുകൾ, ലീഡ് ഐഡികൾ, ലോൺ, ലീഡ് റിക്കാർഡുകളുമായി ബന്ധപ്പെട്ട മെറ്റാഡാറ്റ, മറ്റ് അനുബന്ധ ഫയലുകൾ എന്നിവയും ഉണ്ടായിരുന്നു.

സൈബർ സുരക്ഷാ നിരീക്ഷണങ്ങൾ നടത്തുന്ന സൈബർപൾസ്56 എന്ന സമൂഹമാധ്യമ അക്കൗണ്ടാണ് ഈ വിവരം ആദ്യമായി റിപ്പോർട്ട് ചെയ്തത്. 3,897 ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി തിരിച്ചറിഞ്ഞുവെന്ന് എസ്ബിഐ സ്ഥിരീകരിച്ചു.

ഉപഭോക്താക്കളുടെ അക്കൗണ്ട് പുർണമായും സുരക്ഷിതമാണെന്നാണ് എസ്ബിഐ അറിയിച്ചത്. ഉപഭോക്താക്കൾക്കും ബാങ്കിനും ഉണ്ടായേക്കാവുന്ന അപകടസാധ്യതകളും വിലയിരുത്തുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനും സ്വതന്ത്ര സൈബർ സുരക്ഷാ ഏജൻസിയെ നിയോഗിച്ചിട്ടുണ്ടെന്നും എസ്ബിഐ അറിയിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading