
തിരുവനന്തപുരം. പാറശാലയില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞ് വീണ് ട്രെയിൻ എൻജിൻ പാളം തെറ്റി. ബിലാസ്പൂർ-തിരുനെല്‍വേലി എക്സ്പ്രസ് ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.
കനത്ത മഴയെ തുടർന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് മണ്ണിടിഞ്ഞ് വീണത്. അപകടത്തില്‍ ആർക്കും പരിക്കില്ല. എൻജിന്റെ നാല് വീലുകള്‍ പാലും തെറ്റി. റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു. മണ്ണ് നീക്കാൻ ശ്രമം തുടരുകയാണ്. മൂന്ന് ട്രെയിനുകള്‍ പിടിച്ചിട്ടു.
പിടിച്ചിട്ട ട്രെയിനുകള്‍
താംബരം – തിരുവനന്തപുരം സെൻട്രല്‍ സ്പെഷ്യല്‍ ട്രെയിൻ (061613), മധുരൈ – പുനലൂർ എക്സ്പ്രസ് (16729), താംബരം – തിരുവനന്തപുരം സെൻട്രല്‍ അമൃത് ഭാരത് എക്സ്പ്രസ് (16121) ).

Leave a Reply