
തൃശൂർ. വലപ്പാട് കഴിമ്പ്രത്ത് കാർ തടഞ്ഞുനിർത്തി കുടുംബാംഗങ്ങളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കഴിമ്പ്രം സ്വദേശി സുബിൻ (36) ആണ് പിടിയിലായത്.
മഴ കാരണം വേഗത കുറച്ച് കാർ ഓടിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്നായിരുന്നു ആക്രമണം. കാറിൽനിന്ന് യുവാവിനെ വലിച്ചിറക്കി മർദിക്കുകയും ആക്രമണം തടയാൻ ശ്രമിച്ച അമ്മയെയും ഭാര്യയെയും മൂത്ത മകനെയും ആക്രമിക്കുകയും ചെയ്‌തെന്നാണ് കേസ്. കാറിന് ഏകദേശം 20,000 രൂപയുടെ നാശനഷ്ടവും സംഭവിച്ചിരുന്നു. കേസിലെ മറ്റ് രണ്ട് പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.

Leave a Reply