
പട്ടിക്കാട്. ദേശീയപാത വട്ടക്കല്ലിൽ നിർത്തിയിട്ടിരുന്ന കോഴി വണ്ടിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് ചാണോത്ത് സ്വദേശിയായ യുവാവ് മരിച്ചു. കേലംപറമ്പിൽ പ്രവീൺ (29) ആണ് മരിച്ചത്.
ഇന്നലെ രാത്രി 12.10ഓടെ തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. തകരാറിലായതിനെ തുടർന്ന് ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന് പിന്നിൽ പ്രവീൺ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിച്ചാണ് അപകടം. അപകടത്തിൽ പ്രവീണിൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സ്കൂട്ടറും പൂർണമായി തകർന്നു.
തൃശ്ശൂർ ജില്ല ആശുപത്രിയിലെ താൽകാലിക ലാബ് ടെക്‌നീഷ്യനാണ് പ്രവീൺ. പീച്ചി കേലംപറമ്പിൽ പരേതനായ പ്രദീപിന്റെയും പ്രസന്നയുടെയും മകനാണ്.
ഭാര്യ : അഞ്ജലി.

Leave a Reply