
ഇരിങ്ങാലക്കുട: സൈബർ സെൽ ഉദ്യോഗസ്ഥനെന്ന വ്യാജേന വാട്സ്ആപ്പ് കോളിലൂടെ യുവതിയെ ഭീഷണിപ്പെടുത്തി നഗ്ന വീഡിയോകൾ നിർബന്ധിച്ച് അയപ്പിച്ച കേസിൽ പ്രതിയെ തൃശൂർ റൂറൽ സൈബർ ക്രൈം പൊലിസ് അറസ്റ്റ് ചെയ്തു. കൊല്ലം തെക്കുംഭാഗം ദേശത്ത് ചവറ സൗത്ത് മടച്ചാമ്പള്ളിൽ വീട്ടിൽ ലിജോ ഫെലിക്സ് (38) ആണ് അറസ്റ്റിലായത്. റൂറൽ ജില്ലാ പൊലിസ് മേധാവി മുഹമ്മദ് നദീമിന്റെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണു വിദേശത്തു നിന്നു നാട്ടിലേക്കു മടങ്ങിയെത്തിയ പ്രതിയെ പിടികൂടിയത്.
ജർമനിയിൽ നിന്നു തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയ ലിജോയെ തൃശൂർ സൈബർ ക്രൈം പൊലിസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. 2026 ഫെബ്രുവരിയിലാണു കേസിനാസ്പദമായ സംഭവം. തൃശൂർ റൂറൽ സൈബർ ക്രൈം പൊലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.സി. ബൈജു, സബ് ഇൻസ്പെക്ടർ ആൽബി തോമസ് വർഗീസ്, സിപിഒമാരായ ഷിബു വാസു, മനുദേവ്, ഡ്രൈവർ സിപിഒ അനന്തുമോൻ എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply