സിഐടിയു പീച്ചി മേഖലാ സമ്മേളനം നടത്തി

കണ്ണാറ. ഹെഡ് ലോഡ് ആൻ്റ് ജനറൽ വർക്കേഴ്സ്  യൂണിയൻ സിഐടിയു പീച്ചി മേഖലാ സമ്മേളനം കണ്ണാറ പ്രേമൻ നഗറിലെ   ആശാരിക്കാട് സഹകരണ ബാങ്ക് ഹാളിൽ നടന്നു. സിഐടിയു തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ.ആർ രവി ഉദ്ഘാടനം ചെയ്തു  ഇ. വി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. മണ്ണുത്തി ഏരിയ സെക്രട്ടറി കൃഷ്ണമണി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു  ജില്ലാ കമ്മിറ്റി അംഗം സിദ്ദിഖ് പ്രസംഗിച്ചു. എം ബാലകൃഷ്ണൻ, എംപി സാബു, കെ.വി ജോസ്. എം എസ് കുഞ്ഞപ്പൻ കെ വി ചന്ദ്രൻ കെ കെ സുബ്രഹ്മണ്യൻ കെ.ടി ജിതിൽ  തുടങ്ങിയ  നേതാക്കൾ സമ്മേളനത്തിൽ പങ്കെടുത്തു.

പുതിയ സെക്രട്ടറിയായി കെ.ജി  ബൈജുവിനെയും പ്രസിഡൻ്റായി ഇ.എം വർഗീസിനെയും ട്രഷററായി കെ.ആർ രഞ്ജിത്തിനെയും സമ്മേളനം തിരഞ്ഞെടുത്തു. സിബിൻ എടപ്പലം, ചാണ്ടി വിലങ്ങന്നൂർ  (മേഖലാ ജോ.സെക്രട്ടറിമാർ), ഇ.വി കുര്യാക്കോസ്, കെ.വി ജോസ് (വൈസ് പ്രസിഡൻ്റമാർ). സമ്മേളനത്തിന് സിപിഐഎം പീച്ചി ലോക്കൽ കമ്മിറ്റി സെക്രട്ടറി  വി.സി സുജിത്ത് സ്വാഗതവും  ഇ.എം വർഗീസ് നന്ദിയും പറഞ്ഞു

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading