തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ 6.5 കിലോഗ്രാം കഞ്ചാവ് പിടികൂടി

തൃശ്ശൂർ. റെയിൽവേ സ്റ്റേഷനിൽ എത്തിയ ഷാലിമാർ – നാഗർകോവിൽ ഗുരുദേവ് എക്സ്പ്രസ്സിൽ നടത്തിയ പരിശോധനയിൽ ഉടമസ്ഥരില്ലാത്ത നിലയിൽ സൂക്ഷിച്ച 6.5 കിലോഗ്രാം കഞ്ചാവ് ആർ.പി.എഫ്. പിടികൂടി. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ഏകദേശം 3.5 ലക്ഷം രൂപ വിലമതിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ആർ.പി.എഫ്. സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ മുഹമ്മദ് ഹനീഫിന്റെ നിർദ്ദേശാനുസരണം, തിരുവനന്തപുരം ആർ.പി.എഫ്. ക്രൈം ഇന്റലിജൻസ് ഇൻസ്പെക്ടർ ജിപിൻ എ.ജെ.യുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന. എസ്.ഐ. പ്രെയ്സ് മാത്യു, എ.എസ്.ഐ. വിജയകുമാർ, ഹെഡ് കോൺസ്റ്റബിൾമാരായ വിപിൻ ജി., എസ്.വി. ജോസ്, കോൺസ്റ്റബിൾമാരായ നിഖിൽ, മനോജ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. പിടിച്ചെടുത്ത കഞ്ചാവ് തുടർനടപടികൾക്കായി തൃശ്ശൂർ എക്സൈസ് സംഘത്തിന് കൈമാറി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading