
2026 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് മെഡിക്കൽ ഫിസിയോളജി കോഴ്സിന് അപേക്ഷിക്കാം. കേരളത്തിലെ ആരോഗ്യ സർവകലാശാല അംഗീകരിച്ച എം.ബി.ബി.എസ്./ ബി.ഡി.എസ്./ ബി.എ.എം.എസ്./ ബി.എച്ച്.എം.എസ്./ ബി.യു.എം.എസ് / ബി.എസ്സി. നഴ്സിംഗ്/ ബി.ഫാം./ ബി.പി.റ്റി./ ബി.എസ്സി. അലൈഡ് മെഡിക്കൽ കോഴ്സുകളിൽ 50 ശതമാനം മാർക്ക് എല്ലാ അക്കാദമിക വർഷവും നേടി പാസ്സായിരിക്കണം. അതത് സ്റ്റേറ്റ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അക്കാദമിക യോഗ്യതാ പരീക്ഷയുടെ മൊത്തം മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലുള്ള കേന്ദ്രീകൃത അലോട്ട്മെന്റിലൂടെയാണ് പ്രവേശനം. പൊതുവിഭാഗത്തിനു 1,200 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 600 രൂപയുമാണ് ഫീസ്. അപേക്ഷകർക്ക് ഒക്ടോബർ 29 വരെ ഓൺലൈൻ വഴി അപേക്ഷാഫീസ് അടയ്ക്കാം. വ്യക്തിഗത അക്കാദമിക വിവരങ്ങൾ ഓൺലൈനായി http://www.lbscentre.kerala.gov.in ൽ രജിസ്റ്റർ ചെയ്യാം. യോഗ്യത സർട്ടിഫിക്കറ്റുകൾ ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കുന്ന അവസരത്തിൽ അപ്ലോഡ് ചെയ്യാവുന്നതാണ്. വിവരങ്ങൾക്ക്: 0471 2560361, 362, 363, 364.

Leave a Reply