
തൃശ്ശൂർ. വില്പനയ്ക്കായി എത്തിച്ച 154.27 ഗ്രാം എംഡിഎംഎ വടക്കാഞ്ചേരിയിൽ നിന്നും പിടികൂടിയ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ ആളെ സഹായിച്ച യുവതി ബംഗളൂരുവിൽ പിടിയിൽ. പാലക്കാട് സ്വദേശിനി പുളിക്കൽ വീട്ടിൽ റിൻഷാ മുഹമ്മദ് റാഫി (25) ആണ് അറസ്റ്റിലായത്. കുന്നംകുളം തെക്കേപുറം സ്വേദേശി കോത്താട്ടിൽ വീട്ടിൽ അരൂദാസ് (33) എന്നയാളെ സഹായിച്ച സംഭവത്തിലാണ് അറസ്റ്റ്.
കേസിലെ ഒന്നാം പ്രതിയായ കുന്നംകുളം ചിറ്റഞ്ഞൂർ സ്വദേശിയായ കോരങ്ങത്ത് വീട്ടിൽ ശരത്ത്മോൻ (37) എന്നയാളെ 154.27 ഗ്രാം എംഡിഎംഎ യുമായി പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ബാംഗ്ളൂരിൽ നിന്നും പ്രതിയുടെ കൈവശം എംഡിഎംഎ വില്പനയ്ക്കായി കൊടുത്തയച്ചത് അരൂദാസ് ആണെന്ന വിവരം വ്യക്തമായത്. കൂടുതൽ അന്വേഷണത്തിൽ ഇവരുടെ സഹായി റിൻഷാ മുഹമ്മദ് റാഫി എന്ന പാലക്കാട് സ്വദേശിനിയും മയക്കുമരുന്ന് കടത്തിൽ സഹായിച്ചിട്ടുണ്ട് എന്ന വിവരം ലഭിച്ചു. തുടർന്ന് നടന്ന അതിവിദഗ്ധമായ അന്വേഷണത്തിൽ റിൻഷിയെ പിടികൂടുകയായിരുന്നു. നാട്ടിലെത്തിച്ച് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

Leave a Reply