
ശബരിമലയിലെ മണ്ഡല, മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് നാളെ ആരംഭിക്കും. രാവിലെ പത്ത് മണിക്കാണ് ബുക്കിംഗ് ആരംഭിക്കുന്നത്. http://www.sabarimalaonline.org. എന്ന വെബ്സൈറ്റിലാണ് ബുക്കിംഗ് നടത്തുക.
സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളും ഉണ്ടാകും. 66,000 പേർക്ക് വെർച്വൽ ക്യൂവിലും 14,000 പേർക്ക് സ്പോട്ട് ബുക്കിംഗിലൂടെയും ദിവസവും സന്ദർശനം നടത്താം. ഹൈക്കോടതി നിർദേശം ഉള്ളതിനാൽ പമ്പയിൽ സ്പോട്ട് ബുക്കിംഗ് ഇല്ല. വെർച്വൽ ബുക്കിംഗ് സൗജന്യമാണ്.

Leave a Reply