മാന്ദാമംഗലത്ത് അനധികൃത മദ്യവിൽപ്പന; ഒരാൾ അറസ്റ്റിൽ

തൃശൂർ: അനധികൃതമായി അളവിൽ കൂടുതൽ മദ്യം കൈവശം വെച്ച് വിൽപ്പന നടത്തിയതിന് ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. പുത്തൂർ വില്ലേജ് പുളിഞ്ചോട് ദേശം കണിപ്പറമ്പിൽ വീട്ടിൽ ശങ്കരന്റെ മകൻ പത്മനാഭൻ (67) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 6 ലിറ്റർ മദ്യം കണ്ടെടുത്തു.

ബുധനാഴ്ച ഉച്ചയ്ക്ക് 01.20 ന് തൃശൂർ എക്സൈസ് ഉദ്യോഗസ്ഥർ മാന്ദാമംഗലം മരോട്ടിച്ചാലിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Powered by WordPress.com.

Up ↑