ട്രെയിനുകളിൽ രാത്രി സമയങ്ങളിലെ മൊബൈൽ ചാർജ്ജിങ്ങിന് നിയന്ത്രണവുമായി റെയിൽവേ

തിരുവനന്തപുരം. ട്രെയിനുകളിൽ രാത്രി സമയങ്ങളിലെ മൊബൈൽ ചാർജിങ്ങിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെ ട്രെയിൻ കോച്ചുകളിലെ ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം പൂർണ്ണമായും വിച്ഛേദിക്കാൻ എല്ലാ റെയിൽവേ സോണുകൾക്കും റെയിൽവേ ബോർഡ് നിർദേശം നൽകി. ചാർജിങ് പോയിന്റുകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ രാത്രി കാലങ്ങളിൽ മിന്നൽ പരിശോധന നടത്താനും ഉത്തരവിട്ടിട്ടുണ്ട്.

Leave a Reply

Powered by WordPress.com.

Up ↑