
വാണിയംപാറ. സ്വാപ് ഷോപ്പ് എന്ന പേരിൽ പഞ്ചായത്തിൽ നടത്തിവരാറുള്ള ക്യാമ്പയിന്റെ ഭാഗമായി മണിയൻകിണർ ഉന്നതിയിൽ വസ്ത്രങ്ങൾ വിതരണം ചെയ്തു. വാർഡ് മെമ്പർ സനിൽ വാണിയംപാറ പരിപാടി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥ രജിത പരിപാടിക്ക് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സോഫി ജിജി, ഡീനമോൾ, കൃഷ്‌ണേന്ദു പ്രശാന്ത്, ഹെൽത്ത് അംഗം സൂരി, വാർഡ് ക്ലർക്ക് രേഖ, ഉന്നതി അംഗം സുരേഷ്, പഠനമുറി ടീച്ചർ മിഷമോൾ, ആശവർക്കർ ബിന്ദു മോഹൻ തുടങ്ങിയവരും പങ്കെടുത്തു. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെയുള്ള വസ്ത്രങ്ങൾ ക്യാമ്പയിന്റെ ഭാഗമായി വിതരണം ചെയ്തു.

Leave a Reply