തൃശൂരിന് ഇരട്ട സ്വർണ്ണം; അഭിമാനമായി പാണഞ്ചേരിയുടെ അശ്വതിയും ആരതിയും

പട്ടിക്കാട്. സംസ്ഥാന സ്‌കൂൾ കായികമേളയിൽ സ്വർണ്ണം നേടി സഹോദരിമാരും പാണഞ്ചേരി സ്വദേശികളുമായ അശ്വതിയും ആരതിയും.

ഇന്നലെ നടന്ന സബ് ജൂനിയർ വിഭാഗം ഡിസ്‌കസ് ത്രോയിൽ ആരതി മനോജും, സീനിയർ വിഭാഗം ലോംഗ് ജംപിൽ ചേച്ചി അശ്വതി മനോജുമാണ് സ്വർണ്ണം കരസ്ഥമാക്കിയത്. തൃശൂർ നാട്ടിക ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികളാണ് ഇരുവരും. പ്ലസ് വൺ വിദ്യാർഥിയാണ് അശ്വതി. ആരതി ഏഴാം ക്ലാസ്സിലും.

വഴുക്കുംപാറ സ്വദേശികളായ വി.എസ്. മനോജിന്റെയും രശ്മി മനോജിന്റെയും മക്കളാണ് ഇരുവരും. ഓട്ടോ തൊഴിലാളിയായ മനോജ് മക്കൾക്ക് വേണ്ട പ്രോത്സാഹനം നൽകി അവർക്കൊപ്പം എപ്പോഴുമുണ്ട്.

Leave a Reply

Powered by WordPress.com.

Up ↑