തൃശ്ശൂരിൽ എംഡിഎംഎയുമായി നാല് യുവാക്കൾ പിടിയിൽ

തൃശൂർ: തൃശൂർ ശോഭാസിറ്റിക്കു സമീപം ഓട്ടോറിക്ഷയിൽ വിൽപനയ്‌ക്കെത്തിച്ച നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി നാലു യുവാക്കൾ പിടിയിൽ. വിധുപ്രതാപ്(23), ഇമാനുവൽ(25), അഷിൻ(25), പ്രണവ് (26) എന്നിവരാണു പിടിയിലായത്.

ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 0.05 ഗ്രാം എംഡിഎംഎ ഇവരിൽനിന്നു പിടിച്ചെടുത്തു. പേരാമംഗലം പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. തൃശൂർ എസിപി ടി.ആർ. രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണു പ്രതികളെ പിടികൂടിയത്.

Leave a Reply

Powered by WordPress.com.

Up ↑