ഇരിങ്ങാലക്കുടയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞ് അപകടം

തൃശ്ശൂർ. ഇരിങ്ങാലക്കുട ബൈപ്പാസ് റോഡിൽ നിയന്ത്രണം വിട്ട കാർ സമീപത്തെ പറമ്പിലേക്ക് മറിഞ്ഞ് അപകടം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ബൈപ്പാസ് റോഡിൽ നിയന്ത്രണങ്ങൾ മറികടന്ന് അമിതവേഗതയിൽ പൂതക്കുളം ഭാഗത്ത് നിന്ന് വന്നിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നി മാറി റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ച് സമീപത്തെ പറമ്പിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ല.

Leave a Reply

Powered by WordPress.com.

Up ↑