
ചുവന്നമണ്ണ്: ദേശീയപാത 544-ൽ ചുവന്നമണ്ണ് മേഖലയിലെ ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തിച്ചുതുടങ്ങി. പാണഞ്ചേരി പഞ്ചായത്ത് അധികൃതർ, വാർഡ് വികസന സമിതി അംഗങ്ങൾ, നാട്ടുകാർ, വ്യാപാരി വ്യവസായി സംഘടനകൾ എന്നിവരുടെ നിരന്തരമായ ഇടപെടലിന്റെയും പരിശ്രമത്തിന്റെയും ഫലമായി ഏകദേശം 32 ഓളം ലൈറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
ലൈറ്റുകളുടെ പ്രവർത്തനോദ്ഘാടനത്തിന് പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസ്, വൈസ് പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ, വാർഡ് മെമ്പർ സോഫി ജിജി, ഡീനാ മോൾ, ഷാജൻ, പ്രസാദ്, ഹൈവേ അതോറിറ്റി പ്രതിനിധി മോഹൻകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply