
കൊച്ചി. കാക്കനാട് വെച്ച് ബസ് ഇടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരി മരിച്ചു. തൃശ്ശൂർ സ്വദേശിനി അക്ഷര ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം. ജിമ്മിലെ വർക്ക് ഔട്ട് കഴിഞ്ഞ് തിരികെ താമസസ്ഥലത്തേക്ക് പോവുകയായിരുന്ന അക്ഷരയെ എതിർവശത്തുനിന്ന് വന്നിരുന്ന ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബസ്സിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ അക്ഷരയെ ബസ് ജീവനക്കാർ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. കാക്കനാട് ഇൻഫോപാർക്കിലെ ജീവനക്കാരിയാണ് അക്ഷര.

Leave a Reply