
തൃശ്ശൂർ. മണ്ണുത്തിൽ നിന്ന് കാണാതായ മുക്കാട്ടുകര സ്വദേശിയായ 15 വയസ്സുകാരനെ കണ്ടെത്തി. മണ്ണുത്തിയിൽ നിന്നു തന്നെയാണ് കുട്ടിയെ കണ്ടെത്തിയത്. മുക്കാട്ടുകര സ്വദേശി ജോയല്‍ ജോർജ്ജ് ജോഷിയെയാണ് ഇന്നലെ മുതൽ കാണാതായത്.
ചൊവ്വാഴ്ച രാവിലെ പതിവുപോലെ സ്കൂള്‍ യൂണിഫോം ധരിച്ച് വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടി പിന്നീട് സ്കൂളില്‍ എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കാണാനില്ലെന്ന വിവരമറിയുന്നത്. തുടർന്ന് മണ്ണുത്തി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.

Leave a Reply