
കൊഴിഞ്ഞാമ്പാറ: മേനോൻപാറ പരിശിക്കലിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നാലുപേരെ കൊഴിഞ്ഞാമ്പാറ പൊലിസ് അറസ്റ്റ് ചെയ്തു. എരിമിക്കാര വീട്ടിൽ ജയിംസ് രാജകുമാരൻ (38) ആണ് മരിച്ചത്. സംഭവവമായി ബന്ധപ്പെട്ട് കള്ളിയമ്പാറ അരുൾ (38), സഹോദരൻ യേശുദാസ് സ്റ്റീഫൻ (43), പുങ്കത്തറ കള്ളിയമ്പാറ ദിനേഷ് (26), സമീപവാസി ബ്രെൻഹാം (39) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.
സംഘർഷത്തിൽ ജയിംസ് രാജകുമാരൻറെ വെട്ടേറ്റ് മുഖത്തു പരിക്കുകളോടെ ചികിത്സയിൽ കഴിയുന്ന പ്രവീൺ എന്നയാളുടെ സഹായികളാണ് അറസ്റ്റിലായവർ. ജയിംസ് രാജകുമാരനെ പ്രവീൺ ഉൾപ്പടെയുള്ളവർ മർദിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. അറസ്റ്റിലായവരെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുടുംബവഴക്കിന്റെ പേരിൽ ജയിംസ് രാജകുമാരൻ ആയുധങ്ങളുമായി പ്രവീണിന്റെ വീട്ടിലെത്തിയതാണ് സംഘർഷത്തിനു കാരണമായത്.

Leave a Reply