30 ഗ്രാം എംഡിഎംഎയുമായി തൃശ്ശൂർ സ്വദേശി പിടിയിൽ

കൊച്ചി: രാസലഹരിക്കെതിരായ പോലീസിന്റെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വൈറ്റിലയിൽ നടത്തിയ പരിശോധനയിൽ 30 ഗ്രാം എംഡിഎംഎയുമായി തൃശ്ശൂർ സ്വദേശി പിടിയിലായി. തൃശ്ശൂർ സ്വദേശി സിറാജാണ് അറസ്റ്റിലായത്.

ബംഗളൂരുവിൽ നിന്ന് ബസ് മാർഗം വൈറ്റിലയിലെത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. നാർക്കോട്ടിക് എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പരിശോധന നടത്തി പ്രതിയെ പിടികൂടിയത്.

Leave a Reply

Powered by WordPress.com.

Up ↑