
കണ്ണൂരില്‍ അമ്മയും മകനും വെട്ടേറ്റ് മരിച്ച നിലയില്‍; അമ്മയെ കൊന്ന് ജീവനൊടുക്കിയതെന്ന് സൂചന.മട്ടന്നൂരില്‍ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയ അമ്മയും മകനും മരിച്ച നിലയില്‍.
ക്ഷേത്രത്തിന് സമീപത്ത് ഉള്ള വീടിന്റെ രണ്ടാം നിലയിലാണ് ഇരുവരെയും ഗുരുതരമായി പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്.
രക്തം വാർന്ന് ചോരയില്‍ മുങ്ങിയ നിലയില്‍ കണ്ടെത്തിയ ഇവരെ ഗുരുതര പരിക്കുകളോടെ മട്ടന്നൂരിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മട്ടന്നൂർ ലയണ്‍സ് ക്ലബ് റോഡില്‍ നന്ദനം വീട്ടിലെ ജ്യോതി (56), മകൻ നവീൻ കൃഷ്ണൻ (22) എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. ഇരുവരുടേയും ദേഹമാസകലം വെട്ടേറ്റ നിലയിലാണ്. ജ്യോതിയുടെ ഭർത്താവ് റിട്ട. കെഎസ്‌ഇബി ഉദ്യോഗസ്ഥൻ ജയകൃഷ്ണൻ ചൊവ്വാഴ്‌ച രാവില ക്ഷേത്രത്തില്‍ പോയതായിരുന്നു.
രാവിലെ ഒൻപതരയോടെ തിരികെ വീട്ടിലെത്തിയപ്പോഴാണ് ഇരുരവെയും മുകള്‍ നിലയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്. തില്ലങ്കേരി സിഎച്ച് മുഹമ്മദ്കോയ സ്‌മാരക സ്‌കൂളിലെ റിട്ട. ഹെഡ്മിസ്ട്രസാണ് ജ്യോതി. നവീൻ കൃഷ്ണൻ, വീട്ടിലിരുന്ന് പിഎസ്സി കോച്ചിങ് ചെയ്യുകയാണ്.
അമ്മയും മകനും തമ്മിലുള്ള തർക്കം മരണത്തില്‍ കലാശിച്ചതായാണ് പൊലീസ് നിഗമനം. പുറത്തുനിന്നാരും വീട്ടില്‍ കയറിയതിന്റെ സൂചനയില്ല. ഇവരുടെ മറ്റൊരു മകൻ നവനീത് എറണാകുളത്ത് ജോലി ചെയ്യുകയാണ്.

Leave a Reply