
തൃശൂർ. കൊടുങ്ങല്ലൂരിൽ വെളിച്ചെണ്ണ മൊത്തവ്യാപാരം നടത്തി വൻ ലാഭം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ കൈപ്പറ്റിയെന്ന കേസിൽ 50 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ ഭാരത് നഗർ സ്വദേശി സീന (50) ആണ് അറസ്റ്റിലായത്.
2025 ഫെബ്രുവരി മുതൽ വിവിധ ഘട്ടങ്ങളിലായി നാല് പരാതിക്കാരിൽ നിന്ന് പണം കൈപ്പറ്റിയെന്നാണ് പരാതി. ഒരാൾക്ക് 6.50 ലക്ഷം രൂപയും മറ്റൊരാൾക്ക് 14 ലക്ഷം രൂപയും കൂടാതെ 7.15 ലക്ഷം, 8.50 ലക്ഷം രൂപ വീതവും നൽകിയതായി പരാതിയിൽ പറയുന്നു.
ആദ്യം ചെറിയ തുകകൾ വാങ്ങിയ ശേഷം ലാഭവിഹിതമെന്ന പേരിൽ ചെറിയ തുകകൾ തിരികെ നൽകി വിശ്വാസം നേടിയെടുക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. പിന്നീട് കൂടുതൽ പണം വാങ്ങി തിരികെ നൽകാതെ വഞ്ചിച്ചെന്നാണ് കേസ്. പരാതികളുടെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

Leave a Reply