ഓട്ടോ ടാക്‌സി പണിമുടക്ക് പിൻവലിച്ചു

കോഴിക്കോട്: സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഓട്ടോ ടാക്‌സി പണിമുടക്ക് പിൻവലിച്ചു. ഗതാഗത വകുപ്പ് മന്ത്രി സി.പി ജോണുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ജനുവരി ഒന്നിന് പുതുക്കിയ നിരക്ക് പ്രഖ്യാപിക്കുമെന്ന് മന്ത്രി ഉറപ്പു നൽകിയതായി യൂണിയൻ ഭാരവാഹികൾ അറിയിച്ചു.

മിനിമം ചാർജ് 50 രൂപയാക്കുക, അതിന് ശേഷമുള്ള ഓരോ കിലോമീറ്ററിനുമുള്ള ചാർജ് 20 രൂപയാക്കി വർധിപ്പിക്കുക, ഒരു ദിവസം മുഴുവനുമുള്ള വെയിറ്റിംഗ് ചാർജ് 500 രൂപയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്.

Leave a Reply

Powered by WordPress.com.

Up ↑