വന്ദേഭാരത് സ്ലീപ്പറിൽ തത്കാൽ ബുക്കിംഗില്ല

ന്യൂഡൽഹി: പുതിയ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ തത്കാൽ ബുക്കിംഗ് ക്വോട്ടയും ആർഎസിയും (റിസർവേഷൻ എഗെയിൻസ്റ്റ് കാൻസലേഷനും) വെയ്റ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുകളും ഇല്ലെന്നു വ്യക്തമാക്കി ഇന്ത്യൻ റെയിൽവേ. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ കൺഫേം ആയ ബെർത്തുകൾ മാത്രം നൽകാനാണ് തീരുമാനം.

അവധിദിനങ്ങളുൾപ്പെടെയുള്ള യാത്രകൾ ഏറ്റവും കൂടുതൽ നടക്കുന്ന കാലങ്ങളിൽ വന്ദേഭാരത് സ്ലീപ്പറിൽ യാത്ര ചെയ്യണമെങ്കിൽ യാത്രക്കാർ വളരെ നേരത്തേതന്നെ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതായി വരും. വന്ദേഭാരത് സ്ലീപ്പറിന്റെ ആറ് ട്രെയിനുകളാണ് നിലവിൽ ഓടുന്നത്. മംഗലാപുരം – തിരുവനന്തപുരം, തിരുവനന്തപുരം – ചെന്നൈ, മംഗലാപുരം – ചെന്നൈ റൂട്ടുകളാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾക്കായി കേരളത്തിൽ പരിഗണിക്കുന്നതെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു.

Leave a Reply

Powered by WordPress.com.

Up ↑