ഒളകര ഉന്നതി റോഡ് പുനരുദ്ധാരണം: നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു

പട്ടിക്കാട്. ആനക്കുഴി – ഒളകര ഉന്നതി റോഡ് പുനരുദ്ധാരണത്തിന്റെ നിർമ്മാണോദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ പരിധിയിൽ വരുന്ന എല്ലാ പാതകളും ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതിയുടെ ഭാഗമായാണ് റോഡ് പുനരുദ്ധാരണം ചെയ്യുന്നത്. ഒല്ലൂർ നിയോജക മണ്ഡലം 2025-26 ബജറ്റ് പ്രവൃത്തിയിൽ ഉൾപ്പെടുത്തി 300 ലക്ഷം രൂപ റോഡ് പുനരുദ്ധാരണത്തിനായി അനുവദിച്ചിട്ടുണ്ട്.

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു നൈനാൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എസ് വിനയൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.എ അബുബക്കർ എന്നിവർ മുഖ്യാതിഥികളായി. പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സി. രാകേഷ് സാങ്കേതിക റിപ്പോർട്ട് അവതരിപ്പിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്തംഗം സനിൽ വാണിയംപാറ സ്വാഗതവും പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ ഉപവിഭാഗം തൃശ്ശൂർ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എം.ആർ അനു നന്ദിയും പറഞ്ഞു. ഊരു മൂപ്പത്തി മാധവി, രാഷ്ട്രീയ പാർട്ടി പ്രതിനിധി ജിനേഷ് പീച്ചി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading