
കൊല്ലം. കരുനാഗപ്പിള്ളിക്ക് സമീപം ഗുണ്ടാനേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി. ജിം സന്തോഷ് കൊലപാതകക്കേസ് പ്രതി അലുവ അതുൽ ആണ് കൊല്ലപ്പെട്ടത്. രാവിലെ 11 മണിയോടെയാണ് സംഭവം ഉണ്ടായത്. ജാമ്യം നേടി ജയിലിൽ നിന്നും മടങ്ങുമ്പോഴായിരുന്നു ആക്രമണം. ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് വെച്ച് കാറിടിച്ചിട്ട ശേഷമായിരുന്നു വെട്ടിക്കൊലപ്പെടുത്തിയത്.
ഹരിയാന രജിസ്‌ട്രേഷനിൽ എത്തിയ വാഹനത്തിലായിരുന്നു അക്രമികൾ വന്നത്. വളരെ ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണ് എന്നാണ് കരുതുന്നത്. അതുൽ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെടുത്തി മിനിറ്റുകൾ മാത്രമെടുത്താണ് കൃത്യം നടത്തി അക്രമിസംഘം മടങ്ങിയത്. ഈ സമയത്തെല്ലാം ഇവർ വന്ന വാഹനം വഴിയിൽ കിടന്നു. തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമികമായ വിവരം.

Leave a Reply