നമ്പർ മറച്ച് ഫാസ്റ്റ് ട്രാക്കിലൂടെ യാത്ര; നടപടിയെടുക്കാതെ അധികൃതർ

പട്ടിക്കാട്. ദേശീയപാതയിലൂടെ വാഹനത്തിന്റെ നമ്പർ മറച്ച് കടന്നു പോകുന്ന ഒരു ലോറി. അതും ഫാസ്റ്റ് ട്രാക്കിലൂടെ ആരെയും പേടിക്കാതെ. കന്നുകാലികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ലോറിയാണിത്. മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിലൂടെ പാലക്കാട് ഭാഗത്തേക്കാണ് യാത്ര.

ദേശീയപാതയിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ ഹെൽമെറ്റ് ധരിക്കാത്തവർക്കും സീറ്റ് ബെൽറ്റ് ഇടാത്തവർക്കും മാത്രമാണോ എന്നതാണ് ഇപ്പോൾ യാത്രക്കാരുടെ സംശയം. അല്ലെങ്കിൽ ഇതുപോലുള്ള വലിയ നിയമലംഘനം നടത്തുന്ന ലോറികൾ എന്തുകൊണ്ട് അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നില്ല. എഐ ക്യാമറകളും നോക്കുകുത്തികളായോ?

അനധികൃത പാർക്കിംഗ്, ലൈൻ ട്രാഫിക് നിയമലംഘനം, അമിതഭാരം കയറ്റുക, അപകടകരമായ ഡ്രൈവിങ് തുടങ്ങി യാത്രക്കാരുടെ ജീവന് ഭീഷണിയായ നിരവധി നിയമലംഘനങ്ങളാണ് മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിൽ ദിവസവും നടക്കുന്നത്. എന്നാൽ പലതും കണ്ടില്ലെന്ന് നടിക്കാനാണ് അധികൃതരുടെ താൽപ്പര്യമെന്നാണ് ജനങ്ങൾ പറയുന്നത്. ഹെൽമെറ്റ് ധരിക്കാത്തവരെ ഒളിച്ച് നിന്ന് പിടികൂടുമ്പോൾ ഇത്തരം വാഹനങ്ങളെക്കൂടി പരിഗണിക്കണമെന്ന അഭിപ്രായം ജനങ്ങൾക്കുണ്ട്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading