വിരുദുനഗർ പടക്ക നിർമാണശാലയിലെ സ്‌ഫോടനം: മരണം 24 ആയി

ചെന്നെ. തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നിചിതറിയ നിലയിലാണ് കണ്ടെത്തിയത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക.വിരുദുനഗറിനടുത്തുള്ള കട്ടനാർപട്ടിയിൽ പ്രവർത്തിക്കുന്ന വനജ പടക്ക നിർമാണ ശാലയിലാണ് ഇന്നലെ അപകടമുണ്ടായത്. പത്ത് മുറികളുള്ള കെട്ടിടത്തിലായിരുന്നു പടക്ക നിർമാണശാല പ്രവർത്തിച്ചിരുന്നത്. ഇതിൽ നാല് മുറികളും പൂർണമായി തകർന്നു. സ്‌ഫോടന ശബ്ദം കേട്ട ഉടൻ ചില ജീവനക്കാർ ഓടി രക്ഷപ്പെട്ടു. സ്‌ഫോടനം നടന്നപ്പോൾ പത്ത് കിലോമീറ്റർ അകലെ വരെ... Continue Reading →

കോഴിക്കോട് പതിനാറുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലില്‍ പതിനാറുകാരിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്ന് പുലർച്ചെയായിരുന്നു കൊലപാതകം. കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചായിരുന്നു നസ്രിന (16) യെ കൊലപ്പെടുത്തിയത്. ബന്ധുവായ അദ്‌നാനെ ദുരൂഹ സാഹചര്യത്തിൽ മറ്റൊരു മുറിയിലും മരണപ്പെട്ട നിലയിൽ കണ്ടെത്തി.യുവാവിൻ്റെ സ്വഭാവ ദൂഷ്യം പെൺകുട്ടി ചോദ്യം ചെയ്തതിൻ്റെ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് അദ്‌നാൻ പണം മോഷ്‌ടിച്ചതിനെ ചൊല്ലിയും തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇക്കാര്യങ്ങൾ അടക്കം... Continue Reading →

ആശാ ഭോസ്‌ലെ വിടവാങ്ങി

ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമാ ലോകത്തെ പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലെ (92) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ കാന്‍ഡി ആശുപത്രിയില്‍ കഴിഞ്ഞ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മധ്യപ്രദേശിൽ കുഴൽ കിണറിൽ വീണ രണ്ടര വയസ്സുകാരൻ മരിച്ചു

ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരൻ ഭഗീരഥ് മരിച്ചു. വ്യാഴാഴ്ച  വൈകുന്നേരമാണ് കുട്ടി കുഴൽ കിണറിൽ വീണത്. 23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിൽ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ആശുപത്രി  അധികൃതർ സ്ഥിരീകരിച്ചു. 60 അടിയിലേറെ താഴ്ചയിലാണ് കുട്ടി കുടുങ്ങിയത്.രാജസ്ഥാനിലെ പാലി ജില്ലയിൽ നിന്നുള്ള ആട്ടിടയൻ പ്രവീൺ ദേവാസിയുടെ മകനാണ് ഭഗീരഥ്. കുടുംബം ആടുകളെ മേയിക്കുന്നതിനിടെ കുട്ടി കുഴൽക്കിണറിന്‍റെ മൂടി മാറ്റിയപ്പോൾ അബദ്ധത്തിൽ അകപ്പെടുകയായിരുന്നു.

ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം

എട്ടാം ക്ലാസ്സ് മുതൽ കുട്ടികൾക്ക് എൻജിനീയറിങ് വിദ്യാഭ്യാസം നൽകുന്ന നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ പ്രവേശനത്തിന് http://www.polyadmission.org/ths ലിങ്ക് വഴി ഏപ്രിൽ 18 വരെ ഓൺലൈനായി അപേക്ഷിക്കാം. 90 സീറ്റ്. വിശദവിവരങ്ങൾക്ക്: 9846170024, 7907788350.

ഹോർമുസ് തുറക്കാൻ ഐക്യരാഷ്ട്ര സഭയിൽ പ്രമേയവുമായി ബഹ്‌റൈൻ

മനാമ: ഹോർമുസ് തുറക്കാൻ ഐക്യരാഷ്ട്ര സഭയിൽ പ്രമേയം മുന്നോട്ട് വെച്ച് ബഹ്‌റൈൻ. സുരക്ഷിതമായി കടന്നുപോകാൻ ഉള്ള സുരക്ഷാ മുൻകരുതൽ എടുക്കാൻ ഓരോ രാജ്യത്തിനും അവകാശമുണ്ടെന്നും ഇത് ഉറപ്പാക്കാൻ അന്താരാഷ്ട്ര നിയമ പിന്തുണ വേണമെന്നും ആവശ്യപ്പെട്ടു. ജിസിസി പിന്തുണയോടെയാണ് ബഹ്‌റൈൻ നീക്കം. അതേ സമയം, സുരക്ഷ കണക്കിലെടുത്ത് ദുബായിലെ പള്ളികളിൽ വിശുദ്ധ വാരം പ്രാർത്ഥനകൾ ഉണ്ടാവില്ല. കുർബാനകളും ഒഴിവാക്കിയിരിക്കുകയാണ്. ഇനി ഒരു അറിയിപ്പ് വരുന്നത് വരെ നിയന്ത്രണം തുടരും. ചില പള്ളികളിൽ ശുശ്രൂഷകള്‍ ഓൺലൈൻ ആക്കിയിട്ടുണ്ട്.

കാലിൽ ചവിട്ടി എന്ന് ആരോപണം: 19കാരനെ കുത്തിക്കൊന്നു

കൊട്ടിയം. ഉത്സവാഘോഷത്തിനിടെ ഫ്ലോട്ടിനു മുന്നില്‍ നൃത്തം ചെയ്തപ്പോള്‍ കാലില്‍ ചവിട്ടിയെന്ന് ആരോപിച്ച്‌ 19കാരനെ നടുറോഡില്‍  കുത്തിക്കൊന്നു. മുഖത്തല കിഴവൂർ സജീവ് മന്ദിരത്തില്‍ പരേതനായ സജീവിന്റെ മകൻ അമ്പാടി എന്ന  തേജസ് (19) ആണ് മരിച്ചത്. പ്രതികളായ അഞ്ചംഗ സംഘത്തെ എട്ടു മണിക്കൂറിനുള്ളില്‍ വെളിച്ചിക്കാലയിലെ ഇവരുടെ സുഹൃത്തിന്റെ വീട്ടില്‍നിന്ന് കൊട്ടിയം പോലീസ് പിടികൂടി. കേസുമായി ബന്ധപ്പെട്ട് അക്രമികളെ ഒളിപ്പിച്ച യുവാവും പ്രായപൂർത്തിയാകാത്ത രണ്ടു പേർ ഉള്‍പ്പെടെ ആറുപേരെയാണ് ഇന്നലെ പുലർച്ചെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തത് .കിഴവൂർ സ്വദേശികളായ... Continue Reading →

നമ്പർ മറച്ച് ഫാസ്റ്റ് ട്രാക്കിലൂടെ യാത്ര; നടപടിയെടുക്കാതെ അധികൃതർ

പട്ടിക്കാട്. ദേശീയപാതയിലൂടെ വാഹനത്തിന്റെ നമ്പർ മറച്ച് കടന്നു പോകുന്ന ഒരു ലോറി. അതും ഫാസ്റ്റ് ട്രാക്കിലൂടെ ആരെയും പേടിക്കാതെ. കന്നുകാലികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ലോറിയാണിത്. മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിലൂടെ പാലക്കാട് ഭാഗത്തേക്കാണ് യാത്ര.ദേശീയപാതയിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ ഹെൽമെറ്റ് ധരിക്കാത്തവർക്കും സീറ്റ് ബെൽറ്റ് ഇടാത്തവർക്കും മാത്രമാണോ എന്നതാണ് ഇപ്പോൾ യാത്രക്കാരുടെ സംശയം. അല്ലെങ്കിൽ ഇതുപോലുള്ള വലിയ നിയമലംഘനം നടത്തുന്ന ലോറികൾ എന്തുകൊണ്ട് അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നില്ല. എഐ ക്യാമറകളും നോക്കുകുത്തികളായോ?അനധികൃത പാർക്കിംഗ്, ലൈൻ ട്രാഫിക് നിയമലംഘനം, അമിതഭാരം കയറ്റുക, അപകടകരമായ... Continue Reading →

ഇറാനിയൻ പടക്കപ്പലിലെ നാവികരും ഇറാനിയൻ പൗരന്മാരും കൊച്ചിയിൽ നിന്നും പുറപ്പെട്ടു

നെടുമ്പാശ്ശേരി: കൊച്ചി തുറമുഖത്തെത്തിയ ഇറാനിയൻ നേവിയുടെ ഐആർഐഎസ് ലാവൻ പടക്കപ്പലിലെ 107 നാവികരും 33 ഇറാനിയൻ പൗരന്മാരും കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും ചാർട്ടർ വിമാനത്തില്‍ അർമേനിയയിലേക്ക് പുറപ്പെട്ടു.ഇന്ത്യൻ നേവി കൊച്ചി യൂണിറ്റിന്റെ സഹായത്തോടെയാണ് സംഘം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. ഇറേനിയൻ സർക്കാർ ഏർപ്പെടുത്തിയ ഫ്ളൈ എക്സ് എയ്റോ (എഫ്‌എല്‍ഇസഡ്17) എന്ന വിമാനത്തില്‍ ഇന്നലെ രാത്രി ഏഴോടെയാണ് അർമേനിയയിലെ സവാർനോട്ട്സ് ഇന്റർനാഷണല്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. കൊളംബോയില്‍നിന്നാണ് ഈ വിമാനം കൊച്ചിയില്‍ എത്തിയത്.കഴിഞ്ഞ നാലിനാണ് അമേരിക്കൻ ആക്രമണഭീതിയില്‍ ഐആർഐഎസ് ലാവൻ... Continue Reading →

കൊളംബോ കപ്പിൽ കരുത്തുകാട്ടി ലെറ്റീഷ്യ: കരാട്ടെയിൽ രണ്ട് ഇനങ്ങളിൽ വെങ്കലം

പട്ടിക്കാട്. ശ്രീലങ്കയിലെ കൊളംബോയിൽ വെച്ച് നടന്ന കരാട്ടെ ചാമ്പ്യൻഷിപ്പിൽ കത്തയിലും കുമിത്തെയിലും വെങ്കല മെഡലുകൾ സ്വന്തമാക്കി കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് പാണഞ്ചേരി പഞ്ചായത്ത് വഴുക്കുംപാറ സ്വദേശിനി എ.എസ് ലെറ്റീഷ്യ. കഴിഞ്ഞ ജനുവരി 31ന് കൊളംബോയിലെ മരഡാനയിലുള്ള സെന്റ് ജോസഫ് കോളേജിൽ വച്ചായിരുന്നു ഷിഹാൻ നവോമി കൊണ്ടോ മെമ്മോറിയൽ കരാട്ടെ കപ്പ് 2026 നടന്നത്. 45 കിലോഗ്രാം മുതലുള്ള വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ലെറ്റീഷ്യ കത്തയിലും കുമിത്തേയിലും വെങ്കല മെഡലുകൾ നേടി. ചുവന്നമണ്ണ് വഴുക്കുംപാറ ആലക്കപറമ്പിൽ സലീഷിന്റെയും... Continue Reading →

Powered by WordPress.com.

Up ↑