ടാക്‌സി ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃശൂർ. മാളയിൽ ടാക്‌സി ഡ്രൈവറെ ക്രൂരമായി മർദിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി അഡോർ (42) ആണ് മാള പോലീസിന്റെ പിടിയിലായത്. മാളയിലെ ടാക്‌സി ഡ്രൈവർ ബാലനാണ് മർദ്ദനമേറ്റത്.

പെരുമ്പാവൂരിൽ ടൈലറിംഗ് ജോലി ചെയ്യുന്നയാളാണ് പ്രതി. മാളയിലെത്തി സുഹൃത്തിനെ കണ്ട് മടങ്ങുന്നതിനിടെ മദ്യലഹരിയിൽ ബാലനെ ആക്രമിക്കുകയായിരുന്നു. നിലത്തുവീണ ബാലന്റെ മുഖം റോഡിൽ പലതവണ ഇടിച്ചാണ് ആക്രമിച്ചത്. ഇന്നലെ രാത്രി പെരുമ്പാവൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading