എൽപിജിയുമായി രണ്ടാമത്തെ കപ്പൽ ഇന്ത്യയിലേയ്ക്ക്; നന്ദാ ദേവി ഹോർമുസ് കടന്നു

ഇറാൻ. എൽപിജിയുമായി രണ്ട് കപ്പലുകൾ ഇന്ത്യയിലേയ്ക്ക് പുറപ്പെട്ടതായി റിപ്പോർട്ട്. ശിവാലിക്, നന്ദ ദേവി എന്നീ എൽപിജി ടാങ്കറുകൾക്കാണ് ഹോർമുസ് കടലിടുക്ക് കടക്കാൻ ഇറാൻ അനുമതി നൽകിയത്. ഇതിൽ ശിവാലിക് 40000 മെട്രിക് ടൺ എൽപിജിയുമായി രണ്ടുദിവസത്തിനകം ഇന്ത്യയിൽ എത്തും. നാവികസേന യുദ്ധക്കപ്പലിന്റെ അകമ്പടിയോടെയാണ് ശിവാലിക് എത്തുന്നത്.

സൗദിയിൽ നിന്ന് ക്രൂഡ് ഓയിലുമായുള്ള ഒരു എണ്ണകപ്പൽ കൂടി ഇന്ന് ഇന്ത്യയിൽ എത്തും. ഇന്ത്യയുമായുള്ള അടുത്ത സൗഹൃദം കണക്കിലെടുത്താണ് ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോകാൻ അനുമതി നൽകിയതെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി സ്ഥിരീകരിച്ചിരുന്നു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading