
പട്ടിക്കാട്. ദേശീയപാത വഴുക്കുംപാറയിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആറരയോടെ ആണ് അപകടം ഉണ്ടായത്. പാലക്കാട് ഭാഗത്തേക്ക് പോയിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയും തൃശൂർ ഭാഗത്തേക്കുള്ള പാതയിലേക്ക് എത്തുകയും തൃശൂർ ഭാഗത്തേക്ക് പോയിരുന്ന കാറിൽ ഇടിക്കുകയുമായിരുന്നു. അപകടത്തെ തുടർന്ന് കാറിൽ കുടുങ്ങി കിടന്നിരുന്ന ഡ്രൈവറെ നാട്ടുകാർ ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. പിക്കപ്പ് വാൻഡ്രൈവർക്ക് തലയ്ക്കും, കാർ ഓടിച്ചിരുന്നയാൾക്ക് കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply