ലോൺ ആപ്പ് ചതി: പോലീസിന്റെ 9497980900 എന്ന വാട്സ്ആപ്പ് നമ്പറിൽ പരാതിപ്പെടാം

തൃശൂർ. ലോൺ ആപ്പിന്റെ ചതിയിൽ പെട്ടാൽ എത്രയും വേഗം വിവരമറിയിക്കണമെന്ന് തൃശ്ശൂർ റൂറൽ പോലീസ് അറിയിച്ചു. ലോണ്‍ ആപ്പ് തട്ടിപ്പിനെക്കുറിച്ചുള്ള പരാതികള്‍ 9497980900 എന്ന നമ്പറിൽ വാട്സ്ആപ്പ് മുഖേന പോലീസിനെ അറിയിക്കാം. ഇതോടൊപ്പംതന്നെ 1930 എന്ന സൈബർ ഹെല്പ് ലൈൻ നമ്പറിൽ നേരിട്ടു വിളിച്ചും പരാതികൾ അറിയിക്കാവുന്നതാണ്.
എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത  കൂടുതലാണെന്നും പോലീസ് അറിയിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading