
തൃശൂർ. പൂരം നടത്തിപ്പ് ചർച്ച ചെയ്യാൻ നാളെ രാവിലെ 10.30ന് അവലോകന യോഗം വിളിച്ചു ചേർത്ത് സംസ്ഥാന സർക്കാർ. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര യോഗം ചേരുന്നത്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് പുറമെ ഘടകക്ഷേത്രങ്ങളുടെ ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കും.
പൂരം ആചാരങ്ങളോടെ എങ്ങനെ നടത്താനാകുമെന്ന് യോഗത്തിൽ ആലോചിക്കുമെന്ന് ദേവസ്വം മന്ത്രി വി. എൻ. വാസവൻ പ്രതികരിച്ചു. പൂരം നടത്തിപ്പിൽ സർക്കാർ ഏകപക്ഷീയമായ തീരുമാനം എടുക്കില്ലെന്നും മന്ത്രി പറഞ്ഞു.

Leave a Reply