
പട്ടിക്കാട്. ദേശീയപാത ചുവന്നമണ്ണിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുമ്പുപാലം സ്വദേശി പുളിക്കൽ വീട്ടിൽ ലിൻസൺ ജോസഫിനാണ് പരിക്കേറ്റത്. ഇയാളെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

Leave a Reply