
വിലങ്ങന്നൂർ. സെന്റ് ജോർജ് മലങ്കര കത്തേലിക്കാ പള്ളിയുടെ കീഴിൽ വിലങ്ങന്നൂരിൽ പുതിയതായി നിർമ്മിക്കുന്ന ഇടവക മധ്യസ്ഥനായ വി. ഗീവർഗീസ് സഹദായുടെ കുരിശടിയുടെ ശിലാസ്ഥാപന കർമ്മം വികാരി ഫാ. ആൽബിൻ കുടിലിൽ നിർവഹിച്ചു. അര നൂറ്റാണ്ടിലേറെ കാലമായി വിലങ്ങന്നൂർ സെന്ററിൽ നിലവിലുണ്ടായിരുന്ന പഴയ കുരിശടിയോട് ചേർന്നാണ് പുതിയത് നിർമ്മിക്കുന്നത്. നിർമ്മാണശേഷം പഴയത് നീക്കം ചെയ്യും. നാടിന്റെ അടയാളവും അനുഗ്രഹവുമായി നിലകൊള്ളുന്ന ഗീവർഗീസ് സഹദായുടെ കുരിശടി വിലങ്ങന്നൂർ സെന്ററിനുണ്ടായ മാറ്റത്തിനും വികസനത്തിനുമൊപ്പം കൂടുതൽ സൗകര്യപദമായ രീതിയിൽ പുനർനിർമ്മിക്കണമെന്നത് വിശ്വാസികളുടെ ഏറെ കാലമായുള്ള ആഗ്രഹവും പ്രാർഥനയുമായിരുന്നുവെന്ന് ഫാ. ആൽബിൻ കുടിലിൽ പറഞ്ഞു. ഇന്നലെ വി.കുർബാബനയ്ക്ക് ശേഷം ഇടവക ജനങ്ങളുടെ സാന്നിധ്യത്തിലാണ് ശിലാസ്ഥാപന കർമ്മം നടന്നത്. ട്രസ്റ്റി റോയ് കൊളഞ്ഞിക്കൊമ്പിൽ, സെക്രട്ടറി അബ്രഹാം കാലായിൽ എന്നിവർ നേതൃത്വം നൽകി.

Leave a Reply