
കൊല്ലം: വാക്കുതർക്കത്തിനിടയിൽ സുഹൃത്തായ സ്ത്രീയുടെ ദേഹത്ത് പെട്രേൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ പൊള്ളേലേറ്റ് ചികിത്സയിലായിരുന്ന ക്ലാപ്പന കുറ്റിയടുത്തുമുക്ക് മാപ്പിള അയ്യത്ത് രഘു(56) ആണ് മരിച്ചത്.
ഓച്ചിറ ചങ്ങൻകുളങ്ങര പളളത്തേരിൽ പരേതനായ രാജന്റെ ഭാര്യ പ്രസന്നയെയാണ് രഘു പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. പ്രസന്നയുടെ മകളുടെ സൈക്കിൾ രഘു എടുത്തുകൊണ്ടുപോയതിനെ ചൊല്ലി കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ ഏഴരയോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഏറെ നാളായി രഘുവും പ്രസന്നയും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു.

Leave a Reply