
പീച്ചി. സെന്റ് ജോർജ്ജ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ വി. ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് വികാരി ഫാ. ജോയ് പുലിക്കോട്ടിൽ കൊടിയേറ്റി. മെയ് 2, 3 തിയതികളിലാണ് പെരുന്നാൾ. ശുശ്രൂഷകൾക്ക് മൂവാറ്റുപുഴ സെന്റ് തോമസ് കത്തീഡ്രൽ അസി വികാരി ഫാ. സിബി മാത്യു വർഗീസ് മുഖ്യ കാർമികത്വം വഹിക്കും. സെക്രട്ടറി ബിനോയ് അബ്രഹാം തച്ചാട്ട്, ട്രസ്റ്റി മാത്യു മാനാക്കുഴിയിൽ, പെരുന്നാൾ കൺവീനർ വിനിൽ നെടിയപാലയ്ക്കൽ, ജോയിന്റ് കൺവിനർ എൽദോ ചക്കാലക്കൽ എന്നിവർ നേതൃത്വം നൽകും.

Leave a Reply