
പട്ടിക്കാട്. ദേശീയപാത ചുവന്നമണ്ണിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ ഇരുമ്പുപാലം സ്വദേശി പുളിക്കൽ വീട്ടിൽ ലിൻസൺ ജോസഫ് ആണ് മരിച്ചത്. ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു മരണം.
ഇന്നലെ രാവിലെ ഏഴരയ്ക്ക് തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. വാണിയമ്പാറ ഭാഗത്തുനിന്നും തൃശ്ശൂർ ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ റോഡരികിൽ നിർത്തിയിട്ടിരുന്ന മിനി കണ്ടൈനർ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഓട്ടോറിക്ഷ വെട്ടി പൊളിച്ചാണ് ലിൻസനെ പുറത്തെടുത്തത്. പീച്ചി പോലീസ് സ്ഥലത്തെ മേൽ നടപടികൾ സ്വീകരിച്ചു.

Leave a Reply