
തിരുവനന്തപുരം. സംസ്ഥാനത്ത് ഇനി എല്ലാ ദിവസവും വൈകീട്ട് 6നും രാത്രി 12നും ഇടയിൽ അരമണിക്കൂർ വരെ ലോഡ് ഷെഡിങ് ഉണ്ടാകും. കെഎസ്ഇബി ഉന്നതതല യോഗത്തിലാണ് നിർണായക തീരുമാനമെടുത്തത്. പീക്ക് അവറിൽ വാഹന ചാർജിങ് പാടില്ലെന്നും എസി താപനില 24നും 26നും ഇടക്ക് ക്രമീകരിക്കണമെന്നും നിർദേശമുണ്ട്. വൈദ്യുതി വിതരണം തടസ്സരഹിതമായി നിർവഹിക്കാൻ ഉപഭോക്താക്കളുടെ സഹകരണം കെഎസ്ഇബി അഭ്യർഥിച്ചു.

Leave a Reply