
പട്ടിക്കാട്. ദേശീയപാത മുടിക്കോട് ബൈക്ക് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. കട്ടിലപ്പൂവം പന്തലാനിക്കൽ വീട്ടിൽ ജോസഫ് എന്നയാളാണ് മരിച്ചത്.
ഇന്ന് വൈകിട്ട് ആറുമണിയോടെ തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. ദേശീയപാത മുറിച്ചു കടക്കാൻ ശ്രമിക്കുകയായിരുന്ന ജോസഫിന്റെ ബൈക്കിൽ പിക്കപ്പ് വാൻ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജോസഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply