
തിരുവനന്തപുരം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ ഇന്ന് പുറത്തുവരും. കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും നടന്ന തിരഞ്ഞെടുപ്പിന്റെ ഫലങ്ങളാണ് ദേശീയ മാധ്യമങ്ങൾ പുറത്തുവിടുന്നത്. പശ്ചിമബംഗാളിലെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് വൈകുന്നേരം അവസാനിക്കുന്നതിനു പിന്നാലെയായിരിക്കും എക്‌സിറ്റ് പോൾ ഫലം പുറത്തുവിടുന്നത്. ബംഗാളിലെ പോളിംഗ് സമയം വൈകുന്നേരം ആറുവരെയാണ്. 6.30 മുതൽ മാധ്യമങ്ങൾക്ക് എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തു വിട്ടു തുടങ്ങാം. മേയ് നാലിനാണ് വോട്ടെണ്ണൽ.

Leave a Reply