അപകടക്കെണി; മുടിക്കോട് സെൻ്ററിലെ യു ടേൺ അടച്ചു

പട്ടിക്കാട്. ദേശീയപാത മുടിക്കോട് സെന്ററിലെ യു ടേൺ അധികൃതർ അടച്ചു. തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിൽ മേൽപ്പാത ഇറങ്ങിച്ചെല്ലുന്ന ഭാഗത്തായിരുന്നു യൂ ടേൺ ഉണ്ടായിരുന്നത്. മുടിക്കോട് നിന്നും സർവീസ് റോഡിലൂടെ എത്തുന്ന വാഹനങ്ങൾ ദേശീയപാതയിലേക്ക് പ്രവേശിച്ച് ഉടൻ യു ടേൺ എടുക്കാൻ ശ്രമിക്കുന്നത് വലിയ അപകടങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഇത്തരത്തിൽ ദേശീയപാത മുറിച്ചു കടക്കാൻ ശ്രമിച്ച ബൈക്ക് യാത്രികൻ ഇന്നലെ അപകടത്തിൽപ്പെട്ട് മരണമടയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി യു ടേൺ അടച്ചത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading