മുണ്ടത്തിക്കോട് അപകടം; റിപ്പോർട്ട് ആറ് മാസത്തിനകം

തൃശൂർ. മുണ്ടത്തിക്കോട് വെടിക്കോപ്പ് നിർമ്മാണ കേന്ദ്രത്തിലുണ്ടായ അപകടത്തിന്റെ കാരണം ശാസ്ത്രീയമായ പരിശോധനകളിലൂടെ കണ്ടെത്തുമെന്നും ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നും ജുഡീഷൽ കമ്മിഷൻ ജസ്റ്റീസ് സി.എൻ രാമചന്ദ്രൻനായർ പറഞ്ഞു. സംഭവസ്ഥലം സന്ദർശിച്ച് അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തി. കൂടാതെ ദൃക്‌സാക്ഷി മൊഴികൾ ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാമനിലയത്തിൽ എത്തി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് എന്നിവരുമായി അദ്ദേഹം ചർച്ച നടത്തി. തുടർന്ന് മെഡിക്കൽ കോളേജിലെത്തി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ നേരിൽ കണ്ട് സംസാരിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading