
പട്ടിക്കാട്. സെന്റ് ഫ്രാൻസീസ് സേവ്യേഴ്‌സ് ഫൊറോന പള്ളി കത്തോലിക്ക കോൺഗ്രസ് യൂണിറ്റിന്റെയും ചെമ്പൂത്ര അമല സൂപ്പർ സ്‌പെഷ്യാലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ഉദരരോഗ ബോധവൽക്കരണ സെമിനാറും സൗജന്യ ഫൈബ്രോസ്‌കാനും സംഘടിപ്പിച്ചു. ഫൊറോന പള്ളി വികാരി ഫാ. തോമസ് വടക്കൂട്ട് ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് അജീഷ് പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ചു.
അമല ഹോസ്പിറ്റൽ ജോയിന്റ് ഡയറക്ടർ ഡെൽജോ പൂത്തൂർ സിഎംഐ പദ്ധതി വിശദീകരണം നടത്തി. ഡോ. ടോണി ജോസഫ് സെമിനാറിന് നേതൃത്വം നൽകി. അതിരൂപത വർക്കിംഗ് കമ്മിറ്റി അംഗം ലീലാമ്മ തോമസ്, പഞ്ചായത്ത് മെമ്പർ ജോജോ ജോർജ്ജ്, ബോർജിയോ ലൂയിസ്, ചാക്കോ ചിറമ്മേൽ, ഡെയ്‌സൺ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply