
പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വഴുക്കുംപാറ വാർഡിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി. ഇന്ന് രാവിലെ 9 മണിക്ക് വഴുക്കുംപാറ അങ്കണവാടി പരിസരഭാഗങ്ങൾ ശുചീകരിച്ച് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വാർഡ് മെമ്പർ സോഫി ജിജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. മുൻ വാർഡ് മെമ്പർ സാലി തങ്കച്ചൻ, വാർഡ് വികസന സമിതി ചെയർമാൻ ജുബിൻ, ആശാവർക്കർമാർ, അങ്കണവാടി അധ്യാപകർ, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ ചേർന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

Leave a Reply