വി.ഡി സതീശൻ; കേരളത്തിന്റെ മുഖ്യമന്ത്രി

തിരുവനന്തപുരം. കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ തിരഞ്ഞെടുത്തു. മുഖ്യമന്ത്രി സ്ഥാനത്തിനായി കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ രംഗത്തുണ്ടായിരുന്നെങ്കിലും പൊതുവികാരം മാനിച്ച് ഹൈക്കമാൻഡ് വി.ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു.

2001ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന കെ.എം. ദിനകരനെ 7,792 വോട്ടിന് തോൽപ്പിച്ച് ആദ്യമായി നിയമസഭയിലെത്തി. 2006ലും 2011ലും 2016ലും 2021ലും ഇതേ മണ്ഡലത്തിൽ വിജയം ആവർത്തിച്ചു. പന്ത്രണ്ടാം നിയമസഭയിൽ കോൺഗ്രസ് വിപ്പ് സ്ഥാനം വഹിച്ചിരുന്ന ഇദ്ദേഹം അന്യസംസ്ഥാന ലോട്ടറിക്കെതിരായ രാഷ്ട്രീയ സംവാദങ്ങളിലൂടെ കൂടുതൽ മാധ്യമശ്രദ്ധ നേടി. പരിസ്ഥിതിക്കുവേണ്ടിയും, ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിനനുകൂലമായും പ്രതികരിക്കുന്ന എംഎൽഎ മാരുടെ രാഷ്ട്രീയെതര സംഘത്തിൽ പ്രമുഖൻ. എ.ഐ.സി.സി സെക്രട്ടറിയും 2014 ൽ കെ.പി.സി.സി വൈസ് പ്രസിഡണ്ടായും നിയമിതനായി. 2026 ഏപ്രിൽ 9ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പറവൂർ നിയമസഭാമണ്ഡലത്തിൽ നിന്ന്, 11376 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടു.

എറണാകുളം ജില്ലയിലെ നെട്ടൂരിൽ വടശ്ശേരി ദാമോദര മേനോന്റെയും വി. വിലാസിനിയമ്മയുടെയും മകനായി ജനനം. നെട്ടൂർ എസ്.വി.യു.പി. സ്‌ക്കൂളിൽ പ്രൈമറി വിദ്യാഭ്യാസം, ഹൈസ്‌ക്കൂൾ പനങ്ങാടിൽ ഹൈസ്‌ക്കൂൾ വിദ്യാഭ്യാസം. നിയമ ബിരുദധാരിയാണ്. വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് ഇദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശം. തേവര സേക്രഡ് ഹാർട്ട് കോളേജിലെ ആർട്‌സ് ക്ലബ് സെക്രട്ടറിയായിരുന്നു. എം.ജി, കേരള സർവ്വകലാശാലകളിൽ യൂണിയൻ കൗൺസിലറായിരുന്ന ഇദ്ദേഹം 198687 കാലത്ത് എം.ജി സർവ്വകലാശാലാ യൂണിയൻ ചെയർമാനായിരുന്നു. എൻ.എസ്.യു ദേശീയ കമ്മറ്റി സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading