
പട്ടിക്കാട്. തൃശൂർ ഇൻഡോർ ബാഡ്മിന്റൺ അസോസിയേഷന്റെ (TIBA) നേതൃത്വത്തിൽ മെഗാ സമ്മർ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ഡി കാറ്റഗറി താരങ്ങളെ സംഘടിപ്പിച്ചുകൊണ്ടാണ് കൂട്ടാല കതിരപ്പിള്ളി ബാഡ്മിന്റൺ അക്കാദമിയിൽ 23 ഓളം ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് നടന്നത്.
തൃശ്ശൂർ ഇൻഡോർ ബാഡ്മിന്റൺ അക്കാദമി പ്രസിഡന്റ് റോഷൻ, ജനറൽ സെക്രട്ടറി രാജീവ് ലാൽ എന്നിവർ നേതൃത്വം നൽകി.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് കെ സി അഭിലാഷ് സമ്മർ ബാഡ്മിന്റൺ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. പുതുതലമുറയെ നാട് നേരിടുന്ന ലഹരിയുടെ അപകടകരമായ സാഹചര്യത്തിലേക്ക് പോകാതെ കായികമായി വളർത്തിയെടുക്കുന്നതിന് ബാഡ്മിന്റൺ അക്കാദമികൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് കെ.സി അഭിലാഷ് പറഞ്ഞു.
കതിരപ്പള്ളി ശ്രീധരൻ മെമ്മോറിയൽ ബാഡ്മിന്റൺ അക്കാദമി രക്ഷാധികാരി കെ എസ് മണിവർണ്ണൻ മുഖ്യാതിഥിയായിരുന്നു. ബാഡ്മിന്റൺ താരങ്ങളായ നിതീഷ് രാജു ശ്രീരാഗ് മാധവൻ, എബിൻസ് വി എ, സഞ്ജു തോമസ്, അമൽ എന്നിവർ നേതൃത്വം നൽകി. മത്സരത്തിൽ കൊളത്തുംപടി നിർമ്മൽ, ജെറോൺ എന്നിവർ വിജയികളായി. കുന്നംകുളം ലൈൻസ് ക്ലബ്ബ് താരങ്ങളായ വ്യാസ, ആദിത്യൻ എന്നിവരെയാണ് ഫൈനലിൽ തോൽപ്പിച്ചത്. വിജയികൾക്കുള്ള സമ്മാനം സ്പോൺസർ ചെയ്തത് സിസ്റ്റംസ് പട്ടിക്കാടാണ്

Leave a Reply