
തിരുവനന്തപുരം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ പരിപാലിച്ചിരുന്ന പശുക്കളെ തൃശ്ശൂരിലെ ഫാമിലേക്ക് മാറ്റി. ഏഴ് പശുക്കളെയാണ് മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള തൃശ്ശൂർ പുത്തൂരിലെ കേരള ലൈവ് സ്റ്റോക്ക് ഡവലപ്‌മെന്റ് ബോർഡിൻറെ കീഴിലുള്ള ഫാമിലേക്ക് മാറ്റിയത്. കഴിഞ്ഞദിവസമാണ് കെഎലഡിബി ജീവനക്കാരെത്തി പശുക്കളെ കൊണ്ടുപോയത്.
ക്ലിഫ് ഹൗസിലേക്ക് കെഎലഡിബി തന്നെയാണ് ഈ പശുക്കളെ നല്‍കിയിരുന്നത്. പശുക്കളുടെ ചുമതലയുണ്ടായിരുന്നവർ ഇവയെ തിരികെ നല്‍കാൻ സന്നദ്ധത അറിയിച്ചതിനെത്തുടർന്നാണ് നടപടി. വെച്ചൂർ, ജഴ്‌സി, ഹോള്‍സ്റ്റീൻ സങ്കരയിനത്തില്‍പ്പെട്ട പശുക്കളാണ് ക്ലിഫ് ഹൗസിലുണ്ടായിരുന്നത്.

Leave a Reply