
തൃശൂർ. പെരിഞ്ഞനത്ത് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് വിൽപന നടത്താനായി സൂക്ഷിച്ച കഞ്ചാവുമായി യുവാവിനെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം അച്ചംകണ്ടം മാടേനി വീട്ടിൽ ശ്രീകുമാർ (29) ആണ് പിടിയിലായത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച വൈകീട്ട് പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
പ്രതിക്കെതിരെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് കൂടി കൂട്ടിച്ചേർത്ത് കേസെടുത്തു. കൈപമംഗലം പോലീസ് സ്‌റ്റേഷൻ സബ്ബ് ഇൻസ്‌പെക്ടർ ഫാദിൽ, ജിഎഎസ്‌ഐമാരായ മണികണ്ഠൻ, ജോബി പോൾ, ഡ്രൈവർ സിപിഒ വിപിൻദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply